Welcome to my Blog

Tuesday, 3 September 2019

വിധി

ഒരു നാൾ നിൻ ചാരത്ത് വന്നീടുമൊരു
പുതുമണവാളനെപ്പോലെ ഞാൻ.
വിശ്വസിപ്പാം നിനക്കെന്നിലാകരാളമൃത്യു വന്നാലു-
 മൊരിക്കലുമൊറ്റുകില്ല പ്രിയതമേ നിന്റെ കണവൻ.
തെറ്റു ചെയ്തില്ല ഞാനും നീയും
എന്നാൽ തെറ്റിദ്ധാരണകൾ പരത്തുന്നു നമ്മളിരുവരും അറിയാതെ.
അതിൻഫലമായി നിന്നെ എനിക്കു നഷ്ടമായാൽ
 പ്രിയതമേ എന്തിനീ ഭൂമിയിൽ ചേതന.
കടൽ പോലെ ആർത്തിരമ്പുമാ-
സ്നേഹം വാനോളം പ്രവിശാലം.
മാനവരുടെ വിധിക്കപ്പുറമല്ലയോ,
ലോക മന്നൻ വിധിയതെന്നോർത്തിടേണം.

ബാദുഷ ഫൈസൽ തൊടുപുഴ

1 comment: