Welcome to my Blog

Tuesday, 11 August 2020

Birthday; നമ്മേ ഓർമിപ്പിക്കുന്നത്.....


ഇന്ന് എന്റെ ജന്മദിനമാണ്. വർഷങ്ങൾക്കപ്പുറം അന്ന് ഞാൻ കരഞ്ഞപ്പോൾ എന്റെ ഉമ്മയും ഉപ്പയും അതിയായി സന്തോഷിച്ച ദിവസം. ഓരോ വ്യക്തിയുടേയും ജീവിതത്തിൽ ഈ ദിവസത്തിന് വളരെ പ്രാധാന്യം കാണും. പലരും ആഘോഷിക്കും. ജന്മദിനാശംസകൾ കൈമാറും. അങ്ങനെ പലതും.

പക്ഷേ നമ്മൾ അപ്പോൾ മറക്കുന്ന ഒരു പ്രധാന കാര്യമുണ്ട്. ജീവിതത്തിന്റെ കണക്ക് പുസ്തകത്തിൽ നിന്നും ഒരു വർഷം കുറഞ്ഞ് മരണത്തോട് അടുത്തു എന്നത്. ശെരിയാണ് നമ്മൾ എപ്പോഴും മറക്കുന്ന കാര്യമാണത്.

എന്തെങ്കിലു തയ്യാറടുപ്പുകൾ ഞാൻ അതിന് വേണ്ടി നടത്തി എന്ന് തോന്നുന്നില്ല. കാരണം എല്ലാവരേയും പോലെ ഞാനും അതിനെ പറ്റി ഇതുവരെ ചിന്തിച്ചിരുന്നില്ല. എന്റേതായ തിരക്കുകളും മറ്റും അതിന് ഇതുവരെ സമ്മതിച്ചിട്ടില്ല. മരണം പെട്ടന്നൊന്നും വരില്ല എന്നായിരുന്നു എന്റെയും ചിന്ത. എന്റെ പല സുഹൃത്തുക്കളേയു നാഥൻ തിരിച്ച് വിളിച്ച് തെളിവുകൾ കാട്ടിത്തന്നു.

ഇനിയും നമുക്ക് ചിന്തിച്ച് നിൽക്കാൻ സമയം കിട്ടിയെന്നു വരില്ല. ഒരു പക്ഷേ ഇത് എഴുതി തീർക്കുമെന്നോ ഇത് നിങ്ങൾ വായിച്ച് തീർക്കുമെന്നോ നമുക്ക് പറയാൻ സാധിക്കില്ല.

وَمَا تَدْرِي نَفْسٌ مَاذَا تَكْسِبُ غَدًا وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ

നാളെ നമുക്ക് എന്ത് സംഭവിക്കുമെന്നോ നമ്മൾ എവിടെ വെച്ച് എങ്ങനെ മരിക്കുമെന്നോ നമുക്ക് അറയില്ല. അറിയാവുന്ന ഒന്നുണ്ട് ഈ സമയം നമ്മുടേതാണ്....

എല്ലാവർക്കും നന്മകൾ നേരുന്നു....



Sunday, 9 August 2020

മാനവികത; മതങ്ങൾക്കപ്പുറം

ലോകമെമ്പാടും ജനങ്ങൾ മാരകമായ വയറിസിന് അടിമപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഓരോ നിമിഷം കഴിയുന്തോറും രോഗവും മരണവും കൂടിക്കൊണ്ടിരിക്കുന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ ലോകജനത ആശങ്കയിലും ഭീതിയിലുമാണ്. നമ്മുടെ രാജ്യത്തും സ്ഥിധിഗതികൾക്ക് മാറ്റമില്ല. 20,00,000 കടന്ന രോഗികൾ. സംസ്ഥാനങ്ങളുടെ ഗതിയും ഇതൊക്കെ തന്നെയാണ്.

Battle Against COVID - 19

നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗമായി മാറിയ മാസ്ക്കും സാമൂഹിക അകലവും എല്ലാം ഇക്കാരണങ്ങൾ കൊണ്ടാണ്. മനുഷ്യന് അവന്റെ വർഗ്ഗവുമായി ഇടപെടാൻ പോലും പറ്റാത്ത സാഹചര്യം. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കേണ്ട ഈ സമയത്തും മനുഷ്യ മനസ്സിൽ നിന്ന് മാനവികതയ്ക്ക് ഒട്ടും കേട്ടം സംഭവിച്ചിട്ടില്ല എന്നത് കഴിഞ്ഞ ദിവസങ്ങളിലെ നിസ്വാർഥമായ പ്രവർത്തനങ്ങളിൽ നിന്ന് മനസ്സിലാക്കാം.

കോവിഡിൽ വലഞ്ഞ മനുഷ്യൻ. അവനെ തേടി പേമാരിയും, വെള്ളപ്പൊക്കവും, മണ്ണിടിച്ചലും, ഉരുൾപൊട്ടലും, കടൽക്ഷോപവും. കഴിഞ്ഞ രണ്ട് വർഷക്കാലമായി ഇവർ വരും മാനവികതയുടെ മഹിതമായ സന്ദേശവുമായിട്ട്. എന്നാൽ ഇക്കുറി മനസ്സിനെ നടുക്കുന്ന മറ്റൊരു ദുരന്തവും കൂടി അവന്റെ മുന്നിലക്ക് വന്നു. അതും വെള്ളിയാഴ്ച്ച രാത്രിയിൽ ദുബായിൽ നിന്നും കരിപ്പൂരിലേക്ക് വന്ന എയർ ഇന്ത്യാ എക്സ്പ്രസ് തകർത്തുകൊണ്ട്.

Air India Crush, Karipur

വർഗ്ഗീയതയുടെ പേരിൽ എന്നും ഫാസിസ്റ്റ് ശക്തികൾ ക്രൂശിക്കപെടുന്ന മലപ്പുറത്തുകാർ ഒരിക്കലും തകർന്ന വിമാനത്തിൽ നിന്ന് ആളുകളെ രക്ഷിക്കൻ പോയപ്പോൾ അവരോട് ജാതിയേതാണ്, മതമേതാണ് എന്നൊന്നും ചോദിച്ചില്ല. നെഞ്ചിന്റെ മിടിപ്പും ശരീരത്തിൽ നിന്ന് ഇറ്റിവീണ രക്തവും കണ്ടപ്പോൾ അവർക്ക് മനസ്സിലായി ഇവരെല്ലാം മനുഷ്യജാതിയിൽ പെട്ടവരാണെന്ന്. സമാന സംഭവം രാവിലെ മൂന്നാറിന് സമീപം പെട്ടിമുടിയിലും നടന്നു. മണ്ണിടിച്ചലിൽ പെട്ടവർക്ക് വേണ്ടി നാട്ടുകാരും ഉദ്യോഗസ്ഥരും തിരച്ചിൽ സജീവമായി നടത്തുക്കുകയാണ്. ഇവിടെയൊന്നും മതങ്ങൾക്ക് പ്രസക്തി ഇല്ല എന്നതാണ് വാസ്തവം.

എത്രത്തോളം വർഗ്ഗീയ ദ്രുവീകരണം നടത്തുന്നുവോ അത്രത്തോളം മാനവികതയുടെ സന്തേഷം ഉയർത്തിപ്പിടിക്കും  കേരളത്തിന്റെ ഈ മണ്ണ്. കാരണം ജാതിയുടെ പേരിൽ ക്രൂശിക്കപെട്ട സമുദായത്തിന്റെ മതേതര ബോധമാണ്. ഹൈന്ദവ മുസ്ലീം ബന്ധത്തിന്റെ ആഴമേറിയ ദൃഢതയാണ്. അലവിയുടേയും ഇടശ്ശേരിയുടേയും സൗഹൃദമാണ്. ജാഫറിനേയും ജോണിനേയും ജനാർത്ഥനനേയും ഉരുമിച്ച് കാണാൻ കഴിഞ്ഞ മനസ്സാണ്. "മതമേതാണെങ്കിലും മനുഷ്യൻ നന്നായാൽ മതി" എന്ന ഗുരുദേവന്റെ വാക്കുകൾ. "തന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ച് ദക്ഷിക്കുന്നവൻ എന്നിൽ പെട്ടവനല്ല" എന്ന പ്രവാചക വചനവും . "തന്നെ പോലെ തന്നെ തന്റെ അയൽക്കാരെ സ്നേഹിക്കണം" എന്ന് പഠിപ്പിച്ച യേശുദേവനും മാനവികതയും കാരുണ്യവും സഹവർത്തിത്വവും നിലനിൽക്കണം എന്ന് അതിയായി ആഗ്രഹിച്ചത് കൊണ്ടാണ്.

 തന്റെ സഹജീവികൾക്ക് എന്തെങ്കിലും അപകടം പറ്റിയാൽ അത് ഈ മണ്ണിന്റെ അപകടമാണ് എന്ന് മനസ്സിനെ വിശ്വസിപ്പിച്ച് ഏത് പ്രതികൂല കാലവസ്ഥയിലായാലും സഹായിക്കാൻ അതു കൊണ്ടാണ് ഇവടത്തുകാർക്ക് കഴിയുന്നത്. 

മനുഷ്യൻ ! ഹാ ! എത്ര സുന്ദരമായ പദം. മഹാമാരിയേയും പേമാരിയേയും വകവയ്ക്കാതെ അപകട മുഖത്തേക്ക് കുതിച്ചു പാഞ്ഞെത്തിയ ഒരു കൂടം മനുഷ്യർ, വാരിയെടുത്ത് നെഞ്ചോട് ചേർത്തു. ഒന്നും പ്രതീക്ഷിക്കാതെ.....


Pettimudi, Munnar

Tuesday, 4 August 2020

ഡിഗ്രിക്ക് വീട്ടിൽ നിന്ന് സ്വന്തമായി അപേക്ഷിക്കാം

ഈ കൊറോണ കാലത്ത് പുറത്തിറങ്ങി വലയാതെ സ്വന്തമായി വീട്ടിൽ നിന്ന് തന്നെ ഡിഗ്രിക്ക് അപേക്ഷിക്കാം. അതിനായി ഓരോ യൂണിവേർസിറ്റിയും പ്രസിദ്ധീകരിച്ച Guide Line വായിച്ചാൽ മനസ്സിലാക്കാം.  ക്യൂ നിന്ന് സമയവും കളയണ്ട. മൊബൈൽ ഉപയോഗിച്ചും അപേക്ഷിക്കാം.
MG Universityhttps://cutt.ly/RdRTpZV
Calicut Universityhttps://cutt.ly/vdRTAiG
Kerala Universityhttps://cutt.ly/SdRT08H

For Apply:-
Calicut Universityhttp://www.cuonline.ac.in/ug/


Thursday, 14 May 2020

സമയം

ഓരോ ദിവസവും എത്ര പെട്ടെന്നാണ് നമ്മിൽ നിന്നും കടന്നു പോകുന്നത്. ഒരിക്കലും സമയം നമ്മൾക്ക് വേണ്ടി കാത്തു നിൽക്കുന്നില്ല. വിശ്വാസികളെ സംബന്ധിച്ചിടത്തോളം സമയത്തിന് വളരെയധികം പ്രാധാന്യം കൽപ്പിക്കണം. പ്രത്യേകിച്ച് ഈ റമളാൻ മാസത്തിൽ. ഓരോ റമദാനും നമ്മിൽ നിന്ന് പിരിഞ്ഞ് പോകുമ്പോൾ സമയം തികഞ്ഞില്ല എന്ന പേരിൽ ധാരാളം കർമ്മങ്ങൾ നഷ്ടപ്പെടാറുണ്ട്. എന്നാൽ ഈ റമദാനാകട്ടെ സമയം ഏറെയും. നമ്മൾ അത് വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തിയോ..? ഇനിയും ചിന്തിച്ച് നിൽക്കാൻ സമയമില്ല. അവസാനത്തെ പത്തും നമ്മിലേക്ക് ആഗതമായി. മഹാനായ ഇമാം ശാഫി (റ) പറഞ്ഞത് പോലെ
الوقت كالسيف إن لم تقطعه قطعك
സമയം വാൾ പോലെയാണ്. നാമതിനെ മുറിച്ചു കിടന്നിട്ടില്ല എങ്കിലും അത് നമ്മെ മുറിച്ചു കൊടുക്കുക തന്നെ ചെയ്യും. അത്കൊണ്ട് സമയത്തിന് വളരെ പ്രാധാന്യം നൽകി വേണ്ട രീതിയിൽ ഉപയോഗിക്കുക.

*ബാദുഷ ഫൈസൽ തൊടുപുഴ*

Thursday, 13 February 2020

സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കാം...




UPSC യുടെ കീഴിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഉന്നത പരീക്ഷയാണ് സിവിൽ സർവീസ് പരീക്ഷ. ധാരാളം ആളുകളുടെ മനസ്സിലെ കെടാത്ത സ്വപ്നമാണ് ഇത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ നടക്കുന്നത്. പ്രിലിമിനറി, മെയ്ൻസ്, ഇന്റർവ്യു എന്നിവയാണ്. പ്രിലിമിനറി പരീക്ഷയിൽ വിജയിക്കുന്നവർക്ക് മാത്രമാണ് മെയ്ൻസ് പരീക്ഷ എഴുതാൻ സാധിക്കുന്നത്. അതിലും വിജയിച്ചവർക്ക് മാത്രമാണ് ഇന്റർവ്യു വിൽ പങ്കെടുക്കാൻ സാധിക്കുന്നത്.

Preliminary Examination & Syllabus

പ്രിലിമിനറി പരീക്ഷയിൽ പ്രധാനമായും രണ്ട് പേപ്പറാണ് ഉള്ളത്. 1- General Studies, 2-CSAT. 200 മാർക്കിലാണ് ഈ പരീക്ഷകൾ നടക്കുന്നത്. പേപ്പർ 1 ന് cutoff മാർക് പരീക്ഷ കഴിഞ്ഞാലാണ് പ്രസിദ്ധീകരിക്കുന്നത്. എന്നാൽ പേപ്പർ 2 ന്റെ cutoff 33% മാണ് അഥവാ 66.66 മാർക്. പേപ്പർ 2 വിജയിച്ചാൽ മാത്രമാണ് പേപ്പർ 1 മൂല്യനിർണയം ചെയ്യുകയുള്ളൂ. പേപ്പർ 1 ൽ പ്രധാനമായും
• Current events of national and international importance
• History of India
• Indian and World Geography
• Indian Polity and Governance
• Economic and Social Development
• General Issues on Environmental Ecology
• General Science
ഇവയാണ് അടങ്ങിയിരിക്കുന്നത്. തീർത്തും OMR ആയിരിക്കും ഈ പരീക്ഷ.

Mains Examination & Syllabus

മെയ്ൻസ് പരീക്ഷ ഡിസ്ക്രിപ്റ്റീവ് മോഡലാണ്. അതിൽ 9 വിഷയങ്ങളാണ് ഉള്ളത്. 4 പേപ്പർ General Studies ഉം 2 പേപ്പർ Option Subject ഉം 1 പേപ്പർ എസ്സേയും, 1 പേപ്പർ ഇംഗ്ലീഷും, 1 പേപ്പർ പ്രാദേശിക ഭാഷയും ആണ് ഉള്ളത്. മൂന്ന് മണിക്കൂറാണ് പരമാവധി സമയം.
4 General Studies പേപ്പറുകൾ:
GS-1: Geography and History - 250 mark
GS-2: Polity and International relations -250 mark
GS-3: Economics, Science and Technology -250 mark
GS-4: Ethics Concepts and Application -250 mark
ഇംഗ്ലീഷ് പേപ്പറും പ്രാദേശിക ഭാഷാപേപ്പറും വിജയിച്ചാൽ മാത്രമാണ് ബാക്കി പേപ്പറുകൾ മൂല്യനിർണയം ചെയ്യുകയുള്ളൂ. ഇംഗ്ലീഷിന് 250 മാർക്കിൽ 90 നേടിയാൽ മതിയാകും.


Interview

ഇന്റർവ്യു, ഭൂമിക്ക് താഴെയുള്ള എല്ലാം ചോദിക്കും എന്നതാണ് പൊതുവെ പറയപ്പെടുന്നത്. അത് തീർത്തും തെറ്റാണ്. UPSC ഇന്റർവ്യു എന്നാൽ പേഴ്സണാലിറ്റി ടെസ്റ്റാണ്. നിങ്ങളുടെ വ്യക്തിത്വവും ആത്മാർത്ഥതയും ശുപാപ്തിവിശ്വാസവുമാണ് വിലയിരുത്തപ്പെടുന്നത്. ആകെ 1750+275=2075  മാർക്കാണ് ഇന്റർവ്യു കഴിയുമ്പോൾ ലഭിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഈ ലിങ്ക് സന്ദർശിക്കുക.

ആത്മാർത്ഥതയും ശുപാപ്തിവിശ്വാസവുമാണ് ഈ പരീക്ഷയുടെ വിജയം.

Sunday, 5 January 2020

പാമ്പന്റെ മണ്ണിൽ


ഏതാണ്ട് ഇന്നലെ രാത്രി രണ്ടു മണിയോടെയാണ് ഞങ്ങൾ (ബാദുഷ ഫൈസൽ & സഅദ് കെ സലാം) കോഴിക്കോട് നിന്നും രാമേശ്വരത്തേക്കുള്ള യാത്ര തുടങ്ങിയത്. വളരെ മനോഹരമായ യാത്രയായിരുന്നു. കോഴിക്കോട് നിന്നും രാമേശ്വരത്തേക്ക് നേരിട്ട് ട്രെയിനില്ല. അതുകൊണ്ട് കോഴിക്കോട് നിന്ന് പാലക്കാട്ടേക്കും പാലക്കാട് നിന്ന് മധുരയിലേക്കും മധുരയിൽ നിന്ന് രാമേശ്വരത്തേക്കുമാണ് ട്രെയിൻ കയറിയത്. മധുരയിൽ നിന്ന് ഞങ്ങൾ പ്രഭാതഷണവും ഉച്ചഭക്ഷണവും കഴിച്ചു. വളരെ രസകരമായ കുറേ അനുഭവങ്ങൾ യാത്രയിൽ നിന്ന് ലഭിച്ചു. അതിൽ പ്രധാനപ്പെട്ടതാണ് പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിൻ യാത്ര. അങ്ങനെ ഞങ്ങൾ ഏതാണ്ട് ഇന്ന് വൈകിട്ട് നാല് മണിയോടെ രാമേശ്വരത്തെത്തി. അവിടെ നിന്നും ധനുഷ്കോടിയിലേക്ക് പോയി. ഏകദേശം 18 കിലോമീറ്ററാണ് രാമേശ്വരത്ത് നിന്നും ധനുഷ്കോടിയിലേക്കുള്ളത്. ധനുഷ്കോടി മുമ്പിൽ അതിമനോഹരമായ ദൃശ്യഭംഗി കാണാൻ സാധിച്ചു. പക്ഷേ ഒരു കാര്യം പറയട്ടെ, തമിഴ്നാട് ഗവൺമെന്റ് വളരെ കർശനമാക്കിയ നിയമമാണ് ആറു മണിയോടുകൂടി എല്ലാവരും ധനുഷ്കോടി മുനമ്പിൽ നിന്ന് തിരികെ പോകണം എന്നത്. അഞ്ചുമണിയോടുകൂടി ഞങ്ങൾ അവിടെയെത്തി. പോലീസുകാരും മറൈൻ റസ്ക്യൂ ഉദ്യോഗസ്ഥരും ആളുകളെ ഒഴിപ്പിക്കാനുള്ള തിരക്കിലായിരുന്നു. പലസ്ഥലങ്ങളിലും "ഇവിടെ കുളിക്കാൻ ഇറങ്ങരുത്" എന്ന ബോർഡുകൾ നമുക്ക് കാണാൻ സാധ്യമാകും. ഈ ഭാഗങ്ങളിൽ എപ്പോൾ വേണമെങ്കിലും കടൽ പ്രക്ഷുബ്ധമുണ്ടാവാൻ സാധ്യതയുള്ള മേഖലയാണ് എന്ന് ഉദ്യോഗസ്ഥനോട് അന്വേഷിച്ചപ്പോൾ മനസ്സിലായി. തുടർന്ന് അവിടെ നിന്നും ബസ്സിൽ കയറി രാമേശ്വരം ബീച്ചിലെത്തി. അവിടെ രാമേശ്വരം ശിവ ക്ഷേത്രം സന്ദർശിക്കുകയും ചെയ്തു. രാത്രി ഭക്ഷണം ബിസ്മി ഹോട്ടലിൽ നിന്നായിരുന്നു. നല്ല ഇറച്ചി ചോറ് (കോഴി). വിശപ്പിന്റെ കാഠിന്യം കൊണ്ടായിരിക്കണം ഭക്ഷണം നല്ല രുചിയുള്ളതായി അനുഭവപ്പെട്ടു. അവസാനം രാമേശ്വരം റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള വി.പി ലോഡ്ജിൽ റൂം എടുത്തു. വളരെ കുറഞ്ഞ നിരക്കിൽ ഞങ്ങൾക്ക് റൂം ലഭിച്ചു. പല തരത്തിലുള്ള റൂമുകൾ കണ്ടതിന് ശേഷം അവസാനമാണ് ഇത് തിരഞ്ഞെടുത്തത്. രാത്രി 10 മണിയോടെ ഞങ്ങൾ റൂമിൽ എത്തുകയും 11 മണിയോടെ ഉറങ്ങുകയും ചെയ്തു.