Welcome to my Blog

Saturday, 2 November 2019

ഓർമ്മ

ഇന്നലെ വൈകിട്ട് ആറുമണിയോടെ ഞാൻ വീണ്ടും #റൗളയിൽ എത്തി. രാജകവാടം കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ മൂകതയിൽ തളംകെട്ടി നിൽക്കുന്ന അന്തരീക്ഷമാണ് കാണാൻ സാധിച്ചത്. കഴിഞ്ഞ 5 വർഷകാലം എനിക്ക് കാണാൻ പറ്റാത്ത വല്ലാത്തൊരു സൗന്ദര്യം ഞാൻ അവിടെ കണ്ടു. അസ്തയത്തിന് വേണ്ടി ചക്രവാളം ലക്ഷ്യമാക്കി നീങ്ങുന്ന സൂര്യന്റെ ചെങ്കിരണങ്ങൾ #മസ്ജിദുൽ_അസ്ഹറിനെ ചുവന്ന വസ്ത്രധാരിയാക്കി. ഉയർന്ന് ഗർവ്വോടെ നിൽക്കുന്ന മിനാരത്തിനും ശൂന്യതയിൽ തളം കെട്ടി നിൽക്കുന്ന അന്തരീക്ഷത്തിനും എന്തോ ഏകാന്തതയുടെ കഥകൾ പറയുവാൻ വെമ്പി നിൽക്കുന്ന പോലെ തോന്നി. الحمد لله ജീവിതത്തിന്റെ സുവർണ കാലഘട്ടം റൗളയിലും അതിന്റെ പരിസരത്തും നൽകിയതിന്. നല്ല അദ്ധ്യാപകരുടെ ശിഷ്യനാകാൻ കഴിഞ്ഞതിന്. ജീവിതം പുതിയ വഴിത്തിരിവിലേക്ക് മാറുമ്പോഴും കടന്നുവന്ന വഴിയിലേക്ക് തിരിഞ്ഞു നോക്കി പുതുജീവന് ഊർജ്ജം പകരുവാൻ കലാലയ ജീവിതം മുതൽക്കൂട്ടാവട്ടെ....
https://www.instagram.com/p/BwTF_r4nhq3/?igshid=1ch9vdnjplbnw