UPSC യുടെ കീഴിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഉന്നത പരീക്ഷയാണ് സിവിൽ സർവീസ് പരീക്ഷ. ധാരാളം ആളുകളുടെ മനസ്സിലെ കെടാത്ത സ്വപ്നമാണ് ഇത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ നടക്കുന്നത്. പ്രിലിമിനറി, മെയ്ൻസ്, ഇന്റർവ്യു എന്നിവയാണ്. പ്രിലിമിനറി പരീക്ഷയിൽ വിജയിക്കുന്നവർക്ക് മാത്രമാണ് മെയ്ൻസ് പരീക്ഷ എഴുതാൻ സാധിക്കുന്നത്. അതിലും വിജയിച്ചവർക്ക് മാത്രമാണ് ഇന്റർവ്യു വിൽ പങ്കെടുക്കാൻ സാധിക്കുന്നത്.
Preliminary Examination & Syllabus
പ്രിലിമിനറി പരീക്ഷയിൽ പ്രധാനമായും രണ്ട് പേപ്പറാണ് ഉള്ളത്. 1- General Studies, 2-CSAT. 200 മാർക്കിലാണ് ഈ പരീക്ഷകൾ നടക്കുന്നത്. പേപ്പർ 1 ന് cutoff മാർക് പരീക്ഷ കഴിഞ്ഞാലാണ് പ്രസിദ്ധീകരിക്കുന്നത്. എന്നാൽ പേപ്പർ 2 ന്റെ cutoff 33% മാണ് അഥവാ 66.66 മാർക്. പേപ്പർ 2 വിജയിച്ചാൽ മാത്രമാണ് പേപ്പർ 1 മൂല്യനിർണയം ചെയ്യുകയുള്ളൂ. പേപ്പർ 1 ൽ പ്രധാനമായും
• Current events of national and international importance
• History of India
• Indian and World Geography
• Indian Polity and Governance
• Economic and Social Development
• General Issues on Environmental Ecology
• General Science
ഇവയാണ് അടങ്ങിയിരിക്കുന്നത്. തീർത്തും OMR ആയിരിക്കും ഈ പരീക്ഷ.

Mains Examination & Syllabus
മെയ്ൻസ് പരീക്ഷ ഡിസ്ക്രിപ്റ്റീവ് മോഡലാണ്. അതിൽ 9 വിഷയങ്ങളാണ് ഉള്ളത്. 4 പേപ്പർ General Studies ഉം 2 പേപ്പർ Option Subject ഉം 1 പേപ്പർ എസ്സേയും, 1 പേപ്പർ ഇംഗ്ലീഷും, 1 പേപ്പർ പ്രാദേശിക ഭാഷയും ആണ് ഉള്ളത്. മൂന്ന് മണിക്കൂറാണ് പരമാവധി സമയം.
4 General Studies പേപ്പറുകൾ:
GS-1: Geography and History - 250 mark
GS-2: Polity and International relations -250 mark
GS-3: Economics, Science and Technology -250 mark
GS-4: Ethics Concepts and Application -250 mark
ഇംഗ്ലീഷ് പേപ്പറും പ്രാദേശിക ഭാഷാപേപ്പറും വിജയിച്ചാൽ മാത്രമാണ് ബാക്കി പേപ്പറുകൾ മൂല്യനിർണയം ചെയ്യുകയുള്ളൂ. ഇംഗ്ലീഷിന് 250 മാർക്കിൽ 90 നേടിയാൽ മതിയാകും.

Interview
ഇന്റർവ്യു, ഭൂമിക്ക് താഴെയുള്ള എല്ലാം ചോദിക്കും എന്നതാണ് പൊതുവെ പറയപ്പെടുന്നത്. അത് തീർത്തും തെറ്റാണ്. UPSC ഇന്റർവ്യു എന്നാൽ പേഴ്സണാലിറ്റി ടെസ്റ്റാണ്. നിങ്ങളുടെ വ്യക്തിത്വവും ആത്മാർത്ഥതയും ശുപാപ്തിവിശ്വാസവുമാണ് വിലയിരുത്തപ്പെടുന്നത്. ആകെ 1750+275=2075 മാർക്കാണ് ഇന്റർവ്യു കഴിയുമ്പോൾ ലഭിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഈ ലിങ്ക് സന്ദർശിക്കുക.
ആത്മാർത്ഥതയും ശുപാപ്തിവിശ്വാസവുമാണ് ഈ പരീക്ഷയുടെ വിജയം.